Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Schizotypel Personality Disorder

സ്കിസോട്ടൈപ്പല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

വിചിത്ര പെരുമാറ്റങ്ങളുടെ സഞ്ചരിക്കുന്ന പറുദീസയാണ് സ്കിസോട്ടൈപ്പല്‍ പേഴ്സണാലിറ്റി തകരാറുള്ളവര്‍. അതീന്ദ്രിയജ്ഞാനപരമായ കഴിവുകള്‍ ഉണ്ട് എന്നവകാശപ്പെടുന്ന മൂഢവിഭാഗകാര്‍ എന്നുപറഞ്ഞാലും തെറ്റില്ല. സ്കിസോയിഡില്‍ കാണുന്ന തണുപ്പന്‍ പെരുമാറ്റം ഇവിടെയും കാണപ്പെടുന്നു. ڇഅച്ചടിഭാഷڈയില്‍ സംസാരിക്കുക ഇവരുടെ ഒരു സവിശേഷതതന്നെയാണ്. എന്തെങ്കിലും ചോദിച്ചാല്‍ അതിനുള്ള മറുപടി പറയുന്നത് തികച്ചും അച്ചടി ഭാഷയിലായിരിക്കും. സംസാരത്തിനിടയില്‍ ഒരു വാചകം പറഞ്ഞുകഴിഞ്ഞാല്‍ അല്‍പസമയത്തേക്ക് മൗനം ഭജിച്ച് കണുരുട്ടി വീക്ഷിക്കും(ഇന്ന് നിലവിലുള്ള എല്ലാ ആള്‍ദൈവങ്ങളിലും കാണാന്‍ കഴിയുന്ന ഒരു സവിശേഷതയാണ് ഇവ). ജാതകത്തിലും പുനര്‍ജന്മത്തിലും ശക്തമായ വിശ്വാസം പുലര്‍ത്തുന്നവര്‍. ഈ തകരാറ് ബാധിച്ചവരുടെ വസ്ത്രധാരണം, പെരുമാറ്റം, സംസാരരീതി തുടങ്ങി എല്ലാത്തിലും വിചിത്രമായ ശൈലികളുണ്ടായിരിക്കും. വ്യക്തമായ ഹാലൂസിനേഷന്‍ അനുഭവപ്പെടുന്നവരാണിവര്‍. കേള്‍ക്കുന്ന ശബ്ദത്തിനും സംസാരത്തിനും തിരിച്ച് മറുപടിപറയുകയും ചെയ്യും. കാഴ്ചയില്‍ എന്തോ പിറുപിറുക്കുന്നത് കാണാം. ഓരോ ദിവസവും നടക്കുവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ അവര്‍ക്കു അദ്യശ്യ ശക്തിയില്‍ നിന്നും ലഭിക്കുന്നുവെന്നും, അതുപ്രകാരമുള്ള സുരക്ഷിതനടപടികള്‍ സ്വീകരിക്കാനും മറ്റുള്ളവരോട് അനുശാസിക്കും. ഈതകരാറുകാര്‍ അവര്‍ക്ക് അനുഭവപ്പെടുന്ന ചിന്തകളിലും തോന്നലുകളിലും മാത്രമാണ് വിശ്യാസത പുലര്‍ത്തുക.

അസാധാരണമായ കാഴ്ച്ചപാട്, കേള്‍വി, സംസാരം, കാഴ്ച്ച, അനുഭവങ്ങള്‍, ചിന്തകള്‍, പെരുമാറ്റം തുടങ്ങി സ്കിസോഫ്രീനിയ തകരാറില്‍ കാണുന്ന എല്ലാതരം വ്യതിയാനങ്ങള്‍ ഇവരിലും പ്രകടമായിരിക്കും. വളരെ വിചിത്രമായ വിശ്വാസസംഹിതകള്‍ കൊണ്ടുനടക്കുന്നവര്‍. മിക്കവാറും അദ്യശ്യമായ ശക്തികളുടെ സ്വാധീനത്തെ കുറിച്ച് സംസാരിക്കുന്ന ഇവര്‍ പിശാചിനോട് സംസാരിക്കുകയും അവയെ പ്രത്യക്ഷപ്പെടുത്തുമെന്നും വിശ്വസിക്കുന്നു, അതിനുള്ള കഴിവ് ഉണ്ടെന്ന് അവകാശപ്പെടുന്നവരും കൂട്ടത്തിലുണ്ട്. ഇതിനുള്ളില്‍ വിവിധ കിംവദന്തികള്‍, ഭ്രാന്തമായ സംശയം, ഭയം എന്നിവയും ഉള്‍പ്പെടുന്നു. സ്കിസോട്ടൈപ്പല്‍ ഉള്ള വ്യക്തികള്‍ സാമൂഹികമായ ഇടപെടലിനെ ഭയപ്പെടുകയും, മറ്റുള്ളവരെല്ലാം അപകട കാരികളാണെന്നും വിശ്വസിച്ചുപോരുന്നു. ഈ വിശ്വാസത്തിന്‍റെ അധീനതമൂലം ഇവരില്‍ മിഥ്യാബോധങ്ങള്‍(ഡെലൂഷന്‍)ശക്തമായിരിക്കും. തങ്ങളെ കുറിച്ച് ചുറ്റുമുള്ളവര്‍ എന്തെല്ലാമോ സംസാരിക്കുന്നു, ഇവരെ അപകടപ്പെടുത്താനോ- അദ്യശ്യശക്തിയുടെ കൂട്ടത്തിലേക്ക് സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്നും പറഞ്ഞു നടക്കും. ഈ പ്രത്യേകത സ്കിസോയിഡിലും സ്കിസോട്ടൈപ്പലിലും ഉള്ളതിനാല്‍തന്നെ ഇരുവരും സാമൂഹികമായ ഇടപെഴകലിനെ ഒഴിവാക്കി ജീവിക്കുന്നു. സ്കിസോയിഡ് ബാധിച്ചവര്‍ക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ഭയം ഉള്ളതിനാല്‍ അവര്‍ സാമൂഹിക ഇടപെടല്‍ പ്രയാസകരമായി നോക്കികാണുന്നു. അവരിലത് മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ സ്കിസോട്ടൈപ്പല്‍ ഉള്ളവരില്‍ സ്കിസോഫ്രീനിയ രോഗംതന്നെ ശക്തമായി സംഭവിക്കാം. അതിനാനുപാതികമായ സൈക്കോസിസ് ലക്ഷണങ്ങള്‍ മുഴുവനും സ്കിസോട്ടൈപ്പല്‍ ഉള്ളവര്‍ പ്രകടിപ്പിക്കുന്നതാണ്. ഒരുതരത്തിലും രൂപാന്തരം നടത്തുവാന്‍ എളുപ്പമല്ല. ഇവര്‍ യഥാര്‍ത്ഥ കാരണങ്ങളില്ലാതെ മറ്റുള്ളവരെ അപകടകാരികളായി നിരന്തരം സംശയിക്കുന്നു.

ഒരുപ്രത്യേകതരത്തിലുള്ള ഒബ്സെഷനും കംപള്‍ഷനും ഇവരില്‍ കാണുവാന്‍ കഴിയും. എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ അതു വലതുകാല്/വലതുകൈ വെച്ച് തുടക്കം കുറിക്കുക പതിവായിരിക്കും. ഇതിനായി സാവകാശം ശ്രദ്ധിച്ച് നടക്കുന്നവര്‍ ഉണ്ട്. വീട്ടില്‍ സ്വന്തം മുറിയിലേക്ക് കേറുമ്പോള്‍ വലതുകാല്‍ വെച്ചും-വെളിയിലോട്ട് ഇറങ്ങുമ്പോള്‍ ഇടതുകാല്‍ വെച്ചും ഇറങ്ങുന്നവര്‍ ധാരാളം. സാധാരണ ഇത്തരം പ്രവര്‍ത്തികളെ മുതിര്‍ന്നവര്‍ ഐശ്വര്യത്തിന്‍റെ ഭാഗമായി കാണുകയാണ് പതിവ്.

തന്‍റെ ശരീരത്തിന്‍റെ ആക്യതിയില്‍ വ്യതിയാനം ഉണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുക മറ്റൊരു പ്രത്യേകത. തന്‍റെ നടത്തത്തില്‍ അപാകത ഉണ്ടെന്നും, മൂക്ക് നീണ്ടു വലിഞ്ഞിരിക്കുന്നുവെന്നും, നാക്കിന് വലുപ്പം കൂടുതല്‍ ഉണ്ടെന്നും, വായ കോടിയിരിക്കുന്നുവെന്നും പറയുന്നു. ഇതിനായി, തന്നെ ദിവസത്തില്‍ കുറച്ചുനേരം കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുകയും, അടുത്തു നില്‍ക്കുന്നയാളോട് കോട്ടങ്ങളേ കുറിച്ച് അഭിപ്രായമാരായുകയും ചെയ്യും. ഈവിഭാഗത്തിനും കാര്യമായി സുഹ്യത്തുക്കള്‍ ഉണ്ടായിരിക്കില്ല. ആരോടും കാര്യമായ അടുപ്പവും ബന്ധവും പുലര്‍ത്താതെ ഒറ്റക്കിരുന്ന് കാര്യങ്ങള്‍ ചെയ്യുന്നവര്‍. ഇവര്‍ക്ക് ജോലി ചെയ്യാനുള്ള കാര്യക്ഷമത ചെറിയതോതില്‍ ഉണ്ടായിരിക്കും. എന്നാല്‍ മറ്റുള്ളവരുമായി സഹകരിക്കാനോ സംസാരിക്കാനോ അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കാനോ ചോദിച്ചറിയുവാനോ ഒന്നിനും ഇവര്‍ ശ്രമിക്കാറില്ല. പുതിയൊരു ആളെ പരിചയപ്പെടാനോ അവരുമായി സൗഹ്യദം സ്ഥാപിക്കാന്‍ പോലും താല്‍പര്യപ്പെടാത്തവര്‍.

ചില നിറങ്ങളിലും സംഖ്യകളിലും അമിതമായ അന്ധവിശ്വാസം പുലര്‍ത്തിപോരുന്ന ഇവര്‍ ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളും വിവിധ സംഖ്യകളും ജീവിതത്തില്‍ പലതരം അപകടങ്ങള്‍/ഗുണങ്ങള്‍ ഉണ്ടാക്കുമെന്നും പറയുക പതിവാണ്. ഇവര്‍ പറയുന്നതിലേയും പ്രവര്‍ത്തിക്കുന്നതിലെയും യുക്തി എന്തെന്ന് ഇവര്‍ക്ക് പോലും അജ്ഞാതമായിരിക്കും. ഒരുതരത്തിലും ഇവര്‍ക്കതിനെ സ്ഥാപിക്കാനും കഴിയില്ല. എങ്കിലും അന്ധവിശ്വാസം പുലമ്പികൊണ്ടിരിക്കും. ഇവര്‍ പൊട്ടിതെറിക്കുന്ന കാരണങ്ങള്‍ ഒരുതരത്തിലും നിര്‍വ്വചിക്കാനാവില്ല. ഒരുപക്ഷെ ഇവരുടെ യുക്തിചിന്തയെ വിമര്‍ശിക്കുന്ന ഘട്ടത്തില്‍ തീവ്രമായി ദേഷ്യമുണ്ടാകാം /പൊട്ടിത്തെറിച്ചേക്കാം. ഇത്തരക്കാര്‍ക്കും പങ്കാളിയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നുക പതിവാണ്. സ്കിസോട്ടൈപ്പല്‍ വ്യക്തിത്വ വൈകല്യമുള്ളവര്‍ ഇടക്കിടെ നാടുവിട്ടു പോകും. ഈ പ്രവണതയെ പണ്ട്കാലത്ത് ദേശാടനത്തിന് പോയി എന്നാണ് പറയുക. അല്ല, പ്രാന്ത് മൂക്കുമ്പോള്‍ ഇറങ്ങി തിരിക്കുന്നതാണിത്. ഈ ഘട്ടത്തില്‍ ശക്തമായ ഹാലൂസിനേഷന്‍-ആജ്ഞാപിക്കും തരത്തിലുള്ള അശരീരികള്‍ കേട്ടാണ് ഇറങ്ങിതിരിക്കുന്നത്. ഇതിന്‍റെഭാഗമായി താടിയും മുടിയും വെട്ടാതെ-നീട്ടിവളര്‍ത്തി ജഡയാക്കി - വിവിധ തരം കാവിമുണ്ടുകള്‍ ചുറ്റിയും - സര്‍വ്വത്ര രുദ്ധ്രാക്ഷമാലയണിഞ്ഞ്-മുഷിഞ്ഞ വേഷവുമായി തെരുവിലൂടെ നടക്കുന്ന സന്യാസിമാരില്‍ 95% പേരും സ്കിസോട്ടൈപ്പല്‍ വ്യക്തിത്വ തകരാര്‍ ഉള്ളവരാണ്. സന്യാസി/പുരോഹിത വേഷം ധരിക്കാതെയും ഇവര്‍ സമൂഹത്തില്‍ വിലസുന്നുണ്ട്. വടക്കേഇന്ത്യയില്‍ കണ്ടുവരുന്ന അഘോരികള്‍, സന്യാസി-സന്യാസിനിമാര്‍ ഭൂരിപക്ഷം പേരും സ്കിസോട്ടൈപ്പല്‍ വ്യക്തിത്വ വൈകല്യമുള്ളവരാണ്. കൂടാതെ ഇന്നത്തെ പല ആള്‍ദൈവങ്ങളും സ്കിസോട്ടൈപ്പല്‍ പേഴണാലിറ്റി തകരാര്‍ ഉള്ളവരാണെന്ന് പാവം വിശ്വാസികള്‍ക്ക്/ഭക്തര്‍ക്ക് അറിയില്ല.

ശാരീരികമായ മതിഭ്രമങ്ങള്‍(ഹാലൂസിനേഷന്‍) ശക്തമായി അനുഭവിക്കുന്ന ഇവര്‍ രാത്രിയോ പകലോ എന്നില്ലാതെ ശരീരത്തില്‍ എപ്പോഴും പരിശോധനകള്‍ നടത്തികൊണ്ടിരിക്കും, എന്തെന്നാല്‍ ഇവര്‍ക്ക് ശരീരത്തില്‍ എന്തോ ഇഴഞ്ഞ് നടക്കുന്ന തോന്നല്‍ സ്ഥിരമായിരിക്കും. വളരെ ചെറുപ്പം മുതല്‍ വിചിത്രമായ സ്വഭാവപെരുമാറ്റങ്ങള്‍ സ്കിസോട്ടൈപ്പല്‍ തകരാറ് ഉള്ളവര്‍ കാട്ടിതുടങ്ങും. ഈ തകരാറ് പൊതുവെ പുരുഷന്‍മാരിലാണ് കൂടുതലായി കാണപ്പെടുക. ഇനി പറയുന്ന ഒമ്പത് ലക്ഷണങ്ങളില്‍ അഞ്ചെണ്ണം ഒരാളില്‍ കാണുന്നുവെങ്കില്‍ അവര്‍ക്ക് സ്കിസോട്ടൈപ്പല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അനുമാനിക്കാം.

1. ഒറ്റനോട്ടത്തില്‍ത്തന്നെ വളരെ വിചിത്രം എന്നു തോന്നിപ്പിക്കുന്ന തരത്തിലു ള്ള മട്ടും ഭാവവും പെരുമാറ്റങ്ങളും
2. പൊതുവെ നിര്‍വ്വികാരമായ തണുപ്പന്‍ പ്രക്യതം. ആരോടും വൈകാരികമായ അടുപ്പം ഇവര്‍ പ്രദര്‍ശിപ്പിക്കാറില്ല.
3. മറ്റുള്ളവരോട് സൗഹ്യദം സ്ഥാപിക്കാന്‍ കഴിവില്ലായ്മ. മറ്റുള്ളവരില്‍ നിന്നൊഴിഞ്ഞുമാറുന്ന പ്രക്യതം. രഹസ്യമായിരിക്കാനുള്ള താല്‍പര്യം.
4. വിചിത്രമായ ചിന്തകളും അന്ധവിശ്വാസങ്ങളും, സാംസ്കാരിക പശ്ചാത്തലത്തിനു യോജിക്കാത്ത രീതിയിലുള്ള അന്ധവിശ്വാസ സംഹിതകളും പുലര്‍ത്തിപോരുക, മനസ്സില്‍ സങ്കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉടനടി നടക്കുമെന്ന മിഥധാരണയും ഇവര്‍ക്കുണ്ട്.
5. സംശയങ്ങളും മറ്റുള്ളവര്‍ തന്നെ പരിഹസിക്കുന്നുവെന്ന ധാരണയും.
6. ആവര്‍ത്തനസ്വഭാവമുള്ള ചിന്തകളും അവയെക്കുറിച്ചാലോചിച്ച് ദീര്‍ഘനേരം ചെലവിടുന്ന ശീലം. മതം-ദൈവവിശ്വാസം-ശരീരം-ലൈംഗീകത എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ മനസ്സില്‍ ദീര്‍ഘനേരം നടക്കും(അതിനാനുപാതികമായ ആംഗ്യങ്ങളും ചേഷ്ടകളും കാണാം).
7. അസ്വാഭാവികമായ ശാരീരികാനുഭവങ്ങള്‍ ഇവര്‍ക്കുണ്ടാകാം. താന്‍ സ്വന്തം ശരീരത്തില്‍ നിന്നു വേര്‍പെട്ടുപോകുന്നതായോ, മറ്റൊരാളുടെ ആത്മാവ് തന്നോട് ചേര്‍ന്നതുപോലെയോ, തന്‍റെ ചുറ്റുമുള്ള കാര്യങ്ങളൊന്നും യാഥാര്‍ഥ്യമല്ലെന്നുമൊക്കെയോ ഇവര്‍ക്ക് തോന്നിയേക്കാം.
8. അവ്യക്തവും അതിവിശാലവും ലക്ഷ്യബോധമില്ലാത്തതുമായ ചിന്തകള്‍. വ്യക്തതയില്ലാത്ത രൂപകങ്ങളും ഉപമകളുമൊക്കെ അവയില്‍ കടന്നുവരും. സംസാരത്തിലും ഈ അവ്യക്തത നിറഞ്ഞുനില്‍ക്കും.
9. താല്‍ക്കാലികമായ മനോവിഭ്രാന്തിയുടെ മുഹൂര്‍ത്തങ്ങള്‍-തീവ്രമായ മിഥ്യാനുഭവങ്ങളോ(ഹാലൂസിനേഷന്‍), മിഥ്യാവിശ്വാസങ്ങളോ(ഡെലൂഷന്‍സ്) ആ സമയങ്ങളിലുണ്ടാകും. പ്രത്യേകിച്ച് ബാഹ്യമായ കാരണങ്ങളൊന്നുമില്ലാ തെ തന്നെ ഈ പ്രശ്നങ്ങളുണ്ടാകാം.

വളരെയധികം കാലം നീണ്ടുനില്‍ക്കുന്ന മാനസികാരോഗ്യ ചികിത്സ ഇവര്‍ക്ക് നല്‍കേണ്ടതുണ്ട്. ബൗദ്ധിക പെരുമാറ്റചികിത്സയും, മനോവിശകനാതക ചികിത്സയും ഒപ്പം മരുന്നും നിര്‍ബന്ധമായും കൊടുക്കാത്ത പക്ഷം ഈതകരാര്‍ മാറില്ല.